കണക്ടിക്കട്ട്: 2027 മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷൻ "ശാക്തേയം' കണക്ടിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ ഡബിൾട്രീ വേദിയാകും. ജൂലൈ രണ്ട് മുതൽ അഞ്ച് വരെ നടക്കുന്ന കൺവൻഷനുമായി ബന്ധപ്പെട്ട് മന്ത്രയും ഹിൽട്ടൺ ഡബിൾട്രീയും തമ്മിലുള്ള കരാർ ഒപ്പുവച്ചു.
മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തൊയക്കാട്ട്, കൺവൻഷൻ ചെയർ ഷിബു ദിവാകരൻ, ട്രഷറർ സഞ്ജീവ് നായർ, ട്രസ്റ്റി വൈസ് ചെയർ കൊച്ചുണ്ണി ഇളവൻമഠം, ഡയറക്ടർ ബോർഡ് അംഗം അഭിലാഷ് പുളിക്കത്തൊടി, കണക്ടികട്ട് ആർവിപി രഞ്ജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.